തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാൻ തീരുമാനമെടുത്ത് സംസ്ഥാന മന്ത്രിസഭായോഗം. മന്ത്രിസഭാ യോഗം വൈദ്യുതി റഗുലേറ്ററി കമ്മീഷന് അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാനാണ് ആവശ്യപ്പെടുക. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനമെടുത്തത്.
കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്.
കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്ബത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമീഷന് കരാര്‍ റദ്ദാക്കിയത്. യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാ വാട്ടിന്റെ കരാറാണ് റദ്ദാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലായി. ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി.
ഒടുവില്‍ കെഎസ്ഇബി ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരം നല്കുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം