കാസർകോട്: കുമ്പളയിൽ കൊലക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം.
കുമ്പള ഐ എച്ച് ആർ ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിലാണ് അബ്ദുൾ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി.
പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.നാല് വർഷം മുമ്പ് കാസർകോട് മധൂരിൽ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് മരിച്ച റഷീദ്. മുഖത്തും, ദേഹത്തും മുറിവുകൾ കണ്ടെത്തിയതും.
കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റഷീദിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം