ഏഷ്യൻ ഗെയിംസില്‍ വനിതാ ഹെപ്റ്റാത്തലണില്‍ മെഡല്‍ നഷ്ടമായതിനുപിന്നാലെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തി സ്വപ്ന ബർമൻ. ഇന്ത്യയുടെ തന്നെ നന്ദിനി അഗസാരയാണ് ഈ ഇനത്തില്‍ വെങ്കലം നേടിയത്. ഇതിനെതിരേയാണ് സ്വപ്ന രംഗത്തെത്തിയത്.
നന്ദിനി ട്രാന്‍സ്ജെന്‍ഡറാണെന്ന് സ്വപ്ന ആരോപിച്ചു. ‘ എന്റെ മെഡല്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിത തട്ടിയെടുത്തു. എനിക്ക് എന്റെ മെഡല്‍ തിരിച്ചുവേണം. അത്ലറ്റിക്സിന്റെ നിയമങ്ങള്‍ക്ക് എതിരാണിത്. എന്നെ സഹായിക്കൂ. എനിക്ക് പിന്തുണ നല്‍കൂ’-സ്വപ്ന സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
ഒരു ട്രാൻസ്ജെൻഡറിനോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും അത്ലറ്റിക്സിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും എന്നെ പിന്തുണയ്ക്കണമെന്നും സ്വപ്ന ബര്മന് എക്സില്‍(മുമ്ബ് ട്വിറ്റര്‍) കുറിച്ചു. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഹെപ്റ്റാത്തലണില്‍ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസില്‍ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്ന ബര്മന് മെഡല്‍ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങള്‍ ലംഘിച്ചുവെന്നും താരം ആരോപിച്ചു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം