മൂവാറ്റുപുഴ: മാര്‍ച്ചിലെ പൊതുപരീക്ഷ കഴിഞ്ഞ് ആറുമാസമായിട്ടും വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കൻഡറി അധ്യാപകര്‍ സമരത്തിലേക്ക്.
വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എറണാകുളം ആര്‍.ഡി.ഡി ഓഫിസിനു മുന്നില്‍ ഫെഡറേഷൻ ഓഫ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രക്ഷോഭ സംഗമം നടത്തും. ജില്ലയിലെ എട്ട് ക്യാമ്ബുകളില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം അധ്യാപകര്‍ക്ക് വേതനം കിട്ടാനുണ്ട്.
ഹയര്‍സെക്കൻഡറി കുട്ടികളില്‍നിന്ന് പരീക്ഷാഫീസ് മുൻകൂറായി വാങ്ങിയിട്ടും വേതനം നല്‍കാത്തത് വിവേചനമാണെന്ന് ഫെഡറേഷൻ ഭാരവാഹികള്‍ ആരോപിച്ചു.പ്രാക്ടിക്കല്‍ പരീക്ഷ ജോലികള്‍, ഇൻവിജിലേഷൻ, മൂല്യനിര്‍ണയം, റീവാലുവേഷൻ എന്നീ ജോലികളുടെ വേതനമാണ് നല്‍കാത്തത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ വേതനം കൃത്യമായി നല്‍കിയിരുന്നു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം