ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു.
ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം.
വനിതകളുടെ 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയിലും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടി.
സഞ്ജന ഭത്തുള്ള, കാര്‍ത്തിക ജഗദീശ്വരന്, ഹീരല്‍ സദ്ധു, ആരതി കസ്തൂരി രാജ് എന്നിവരാണ് വനിതാ വിഭാഗത്തില്‍ വെങ്കലം നേടിയത്. പുരുഷ വിഭാഗത്തില്‍ ആര്യന് പാല്, ആനന്ദ് കുമാര്‍, സിദ്ധാന്ത്, വിക്രം എന്നിവരാണ് അണിനിരന്നത്.
നിലവില്‍ 13 സ്വര്‍ണവും 21 വെളളിയും 22 വെങ്കലവുമടക്കം 56 മെഡലുകള്‍ നേടിയ ഇന്ത്യ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം