ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ മൂന്ന് സഹോദരിമാരെ ട്രങ്ക്പെട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി മക്സുദാന്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. കുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ട്രങ്ക്പെട്ടിയില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആകെ അഞ്ച് കുട്ടികളാണ് ദമ്പതികൾക്കുണ്ടായിരുന്നത്. പിതാവ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാം എന്ന് പോലീസ് സംശയിക്കുന്നു. മദ്യപാന ശീലത്തിന്റെ പേരില്‍ വീടൊഴിയാന്‍ കുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം നല്‍കയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം