ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം ജി എല്‍ പി എസ്സില്‍ 10 കുടുംബങ്ങളിലെ 36 പേരും ചേര്‍ത്തല വടക്ക് വില്ലേജിലെ എസ് സി സാംസ്കാരിക നിലയത്തില്‍ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കില്‍ കോമളപുരം വില്ലേജിലെ കൈതത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ 3 കുടുംബങ്ങളുമാണുള്ളത്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര – തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലപ്പുറം എടക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം