കൊച്ചി: ഐ എസ് എൽ രണ്ടാം സീസണിൽ പതിവിനു വിപരീതമായി തുടക്കത്തിലെ തുടർ ജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുർ എഫ് സിയെ പരാജയപ്പെടുത്തി. 74 -ാം മിനിറ്റിൽ സൂപ്പർ താരം അഡ്രിയൻ ലൂണ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയം.
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ഗോളടിക്കാതെയും അടിപ്പിക്കാതെയും ആദ്യ പാതി തീർക്കുക എന്നതായിരുന്നു ഇരു ടീമിൻ്റെയും ലക്ഷ്യം.രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇരു ടീമുകളും ഗോളടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിച്ചത്. എന്നാൽ ഇരുടീമുകളുടെയും മുന്നേറ്റങ്ങൾ ബോക്സിൽ അവസാനിച്ചു.
62-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിർണായക മാറ്റങ്ങൾ വരുത്തി. പെപ്രയ്ക്ക് പകരം വിബിൻ മോഹനനും ഡാനിഷ് ഫാറൂക്കിന് പകരം സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസും കളത്തിലിറങ്ങി. ഇതോടെ ബ്ലാസ്റ്റേസ് മുന്നേറ്റങ്ങൾക്ക് കൂടുതൽ കൃത്യത കൈവന്നു. അധികം കഴിയും മുന്നേ ബ്ലാസ്റ്റേഴ്സ് ഒന്ന് രണ്ട് അവസരങ്ങൾ നഷ്ടപ്പെടുത്തി.
READ ALSO….95% വരെ റിട്ടേൺ ലഭിക്കാം; ഈ വാരം വാങ്ങാൻ മികച്ച ഓഹരി നിർദ്ദേശങ്ങൾ; 6 ഓഹരികൾ പരിഗണിക്കാം
എഴുപത്തിനാലാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. നായകൻ അഡ്രിയാൻ ലൂണയാണ് ലക്ഷ്യം കണ്ടത്. ഡെയ്സുകെ സകായ് ബോക്സിലേക്ക് നൽകിയ പന്ത് ഡയമൻ്റകോസ് കാലിൽ സ്വീകരിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കാലിൽത്തട്ടി നീങ്ങിയ പന്ത് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലൂണ നല്ലൊരു ഷോട്ടിലൂടെ ജംഷഡ്പൂർ വലയിലെത്തിച്ചു.
തുടർച്ചയായ രണ്ടാം കളിയിലാണ് ലൂണ ഗോളടിക്കുന്നത്. ലീഡ് വഴങ്ങിയതോടെ സമനില ഗോളിനായി ശ്രമിക്കുന്ന ജംഷഡ്പൂർ താരങ്ങളെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. എന്നാൽ ചീമയുടെ നല്ലൊരു ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ഉജ്വലമായി രക്ഷപ്പെടുത്തി. പിന്നാലെ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ജംഷഡ്പൂർ ഗോളി രഹ്നേഷ് പന്ത് കൈയിലൊതുക്കി. ഒടുവിൽ മത്സരം ബ്ലാസ് റ്റേഴ്സിന് അനുകൂലമായി അവസാനിച്ചു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം