തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര – തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലപ്പുറം എടക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിംനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസവും മഴയും ഇടിയും മിന്നലും തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അറബിക്കടലിലെ തീവ്രന്യൂനമർദ്ദം കരകയറിയോടെയാണ് ശക്തി കുറഞ്ഞത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ദുർബലമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറയുമെങ്കിലും ഇടവേളകളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. തീരമേഖലകളിലും മലയോരമേഖലകളിലും മഴ തുടരും. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇന്ന് രാവിലെ എട്ടര വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മലപ്പുറം എടക്കരയിലാണ്. 23.32 രാ മഴ രേഖപ്പെടുത്തിയ എടക്കരയില്‍ അതിതീവ്ര മഴയാണ് ലഭിച്ചത്. പൊന്മുടി(തിരു) 18.24 cm, പയ്യാവൂര്‍ 16.81 cm, പൂക്കോട് 14.15 cm, നെയ്യാര്‍ഡാം 12.98 cm, പൈനാവ് 12.89 cm, തളിപ്പറമ്പ് 12.62 cm,വൈക്കം 12.6 cm, പൊന്മുടി (ഇടുക്കി) 12.55, കുളമാവ് 11.37 cm, മങ്ങാട്ടുപറമ്പ് 11.12 cm, തൈക്കാട്ടുശേരി 11 cm ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ അതിശക്തമായ മഴയും രേഖപ്പെടുത്തി.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം