കൊച്ചി: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതത്വമുള്ള കാറുകളുടെ നിര്‍മാതാക്കളെന്ന ഖ്യാതിയുമായി സ്കോഡ ഓട്ടോ ഇന്ത്യ ഉത്സവ സീസണില്‍ ആകര്‍ഷകമായ വിലയും ഫീച്ചറുകളും ഉള്‍പ്പെടുത്തി കുഷാക്ക്, സ്ലാവിയ മോഡലുകള്‍ അവതരിപ്പിച്ചു. സ്ലാവിയ മാറ്റ് എന്ന പേരിലാണ് ലിമിറ്റഡ് എഡിഷന് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇരു മോഡലുകള്‍ക്കും ഉത്സവ സീസണില്‍ പരിമിത കാലത്തേക്ക് ആകര്‍ഷകമായ 10.89 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇതോടൊപ്പം ഒട്ടേറെ പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
READ ALSO….പി ആര് ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
സെഗ്മെന്റില്‍ ആദ്യമായി ഫ്രണ്ട് ഇലക്ട്രിക് സീറ്റുകളും ഇലുമിനേറ്റഡ് ഫൂട്ട് വെല്‍ ഏരിയയും ഇരു മോഡലുകളിലും അവതരിപ്പിച്ചിരിക്കുന്നു. ഡാഷ് ബോര്‍ഡിന്റെ മധ്യത്തിലായി പുതിയ 25.4 സെ.മീ. ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനും വന്നു. സ്കോഡ പ്ലേ ആപ്പ്സിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയും വയര്‍ലെസ്സായി കണക്ട് ചെയ്യാം. കുഷാക്കിന്റേയും സ്ലാവിയയുടേയും ബൂട്ട് സ്പേസില്‍ സബ് വൂഫറും പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം