സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ബാല. തന്റെ വിശേഷങ്ങളെല്ലാം ആക്ടീവായി താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ കുടുംബ ജീവിതത്തെ പറ്റി ഉപദേശം നൽകിയ ആരാധികയ്ക്ക് താരം നല്കിയ മറുപടിയാണ് ശ്രേദ്ധനേടുന്നത്. ഭാര്യക്കൊപ്പം പോയി താമസിക്കാനാണ് താരത്തിനോട് ആരാധിക ഉപദേശിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ അമ്മയെ സന്ദർശിച്ച വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചെറിയ ഇടവേളയെടുക്കുന്നു എന്ന അടിക്കുറുപ്പോടെ നൽകിയ വീഡിയോയ്ക്ക് അടിയിലാണ് ആരാധിക കമന്റിട്ടത്. ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്, ഇടക്ക് ഭാര്യ എലിസബത്തിനൊപ്പവും താമസിക്കണം, എന്നാൽ ഞങ്ങളെല്ലാം ഹാപ്പിയാകും. ഇതൊരഭ്യത്ഥന ആണെന്നാണ് ആരാധിക കുറിച്ചത്. അതിനു പിന്നാലെ ബാലാ ആരാധികക്ക് മറുപടിയുമായി എത്തി.
readalso……രജനികാന്ത് കേരളത്തിലേക്ക്; 10 ദിവസം തിരുവനന്തപുരത്ത് ഷൂട്ടിങ്
” ഒരു പൊതു പ്ലാറ്റ്ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെ പറ്റി അറിയാതെ ഉപദേശിക്കാൻ നിൽക്കരുത്. എന്റെ കുടുംബം നന്നായി തന്നെ പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് പറയുന്നത്” , ബാല പറഞ്ഞു. കഴിഞ്ഞ കുറെ നാളായി ബാലയുടെ പോസ്റ്റുകളിൽ എലിസബത്തിനെ കാണാത്തതാണ് ആരാധകരെ സംശയത്തിലാക്കിയത്. അതിനിടെ ബാലയില്ലാതെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ എലിസബേത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം