ന്യൂഡല്‍ഹി: പോക്സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്. പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആയി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന് ശുപാര്‍ശ ചെയ്തു. പ്രായപരിധി കുറയ്ക്കുന്നത് ശൈശവിവാഹം, മനുഷ്യക്കടത്ത് എന്നിവ തടയാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിയമകമ്മീഷന് ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും നിയമം കര്‍ശനമാക്കാനായി ചില ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കമ്മീഷന് പറഞ്ഞു. പ്രത്യേകിച്ച് 16നും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികളുടെ മൗനാനുവാദം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ ജൂഡീഷ്യറിയുടെ വിവേചനാധികാരം പ്രയോഗിക്കാമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളെപ്പറ്റിയും കമ്മീഷന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. കൗമാരപ്രണയബന്ധങ്ങളില്‍ പോക്സോ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും നിയമകമ്മീഷന് കൂട്ടിച്ചേര്‍ത്തു.
”പോക്സോ പരിധിയില്‍ ഉള്‍പ്പെടുമെന്ന രീതിയില്‍ ഇത്തരം കേസുകളെ പരിഗണിക്കാനാകില്ല. അത്തരം കേസുകളില്‍ ശിക്ഷ വിധിക്കുന്നതില്‍ ജുഡീഷ്യറിയ്ക്ക് വിവേചനാധികാരം പ്രയോഗിക്കാം. കുട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനും അതിലൂടെ നിയമം നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും,” എന്നും നിയമക്കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പോക്സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള സമ്മതം നല്‍കേണ്ട പ്രായം സംബന്ധിച്ച റിപ്പോര്‍ട്ടാണ് നിയമകമ്മീഷന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. നിലവില്‍ ഉഭയകക്ഷി ബന്ധത്തിന് സമ്മതം നല്കാന് കഴിയുന്ന പ്രായപരിധി 18 വയസാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം