ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. സെമിയില്‍ ദക്ഷിണ കൊറിയയോടുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ (3-2) ഫലമായാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്.
ആദ്യ സിംഗിള്‍സ് മത്സരത്തില്‍ ജിയോണ്‍ ഹൈയോക്കിനെതിരേ ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചുവരവ് നടത്തി ജയിച്ചുകയറിയ എച്ച്.എസ് പ്രണോയ് ഇന്ത്യയ്ക്ക് 1-0ന്റെ ലീഡ് സമ്മാനിച്ചിരുന്നു. 18-21, 21-16, 21-19 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ ജയം.
എന്നാല്‍, പിന്നാലെ നടന്ന ഡബിള്‍സ് മത്സരത്തില്‍ സാത്വിക്സായിരാജ് രാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം 13-21, 24-26 എന്ന സ്കോറിന് ലോക ചാമ്പ്യന്മാരായ സിയോ സെയുങ് ജേ – കാങ് മിന് ഹ്യുക് സഖ്യത്തോട് പരാജയപ്പെട്ടതോടെ കൊറിയ 1-1ന് ഒപ്പമെത്തി.
എന്നാല്‍ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ ലീ യങ്ങ്യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-9) തകര്‍ത്ത ലക്ഷ്യ സെന്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു (2-1).
പക്ഷേ എം.ആര് അര്ജുന് – ദ്രുവ് കപില സഖ്യം 16-21, 11-21 എന്ന സ്കോറിന് കിം വോന്‍ഹോ – സങ്സെയുങ് സഖ്യത്തോട് തോറ്റതോടെ കൊറിയ വീണ്ടും ഒപ്പം പിടിച്ചു (2-2).
എന്നാല്‍, നിര്‍ണായകമായ മൂന്നാം സിംഗിള്‍സ് മത്സരത്തില്‍ ചോ ജിയോണ്യോപ്പിനെതിരേ ആദ്യം ഗെയിം നഷ്ടമായ ശേഷം തിരിച്ചടിച്ച കിഡംബി ശ്രീകാന്ത് 12-21, 21-16, 21-14 എന്ന സ്കോറിന് ജയിച്ചുകയറി ടീം ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം