ഗുവാഹത്തി: ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ– ഇംഗ്ലണ്ട് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ബി.സി.സി.ഐ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു സ്റ്റേഡിയത്തിൽ കനത്ത മഴയാരംഭിച്ചത്. മണിക്കൂറുകളോളം മഴ നീളുകയും മത്സരം ഏറെ നേരം വൈകുകയും ചെയ്തതോടെ സന്നാഹമത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇനി നെതര്‍ലന്‍ഡ്സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത.
രണ്ട് സന്നാഹവും ഉപേക്ഷിച്ചാല്‍ ഏഴാം തീയതി വരെ നെറ്റ്സ് പരിശീലനം മാത്രമാവും ഇന്ത്യക്ക് ലഭിക്കുക. ഇത് എട്ടാം തീയ്യതി നടക്കുന്ന ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഓസീസ് പരമ്പരയിലെ അവസാന മത്സരം തോറ്റാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം