കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ തിരിച്ചറിയല്‍ കോഡ് സഹിതമുള്ള ഹാള്‍ മാര്‍ക്കിങ് (യൂനിക് ആല്‍ഫ ന്യൂമറിക് ഐ.ഡി കോഡ് -യു.എ.ഐ.ഡി കോഡ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനം മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈകോടതി.
ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ ഡീലേഴ്സ് അസോസിയേഷനടക്കം നല്കിയ നിവേദനത്തില്‍ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. യു.എ.ഐ.ഡി കോഡ് നടപ്പാക്കുന്നതിനെതിരെ സ്വര്‍ണവിപണന മേഖലയിലെ ഡീലേഴ്സ് അസോസിയേഷനും മര്‍ച്ചന്റ്സ് അസോസിയേഷനുമടക്കം നല്കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
read also……സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹരജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിക്കാതിരുന്ന കോടതി ഇക്കാര്യത്തില്‍ കേന്ദ്ര ഉപഭോക്തൃ വകുപ്പ് തീരുമാനമെടുക്കാൻ നിര്‍ദേശിക്കുകയായിരുന്നു. പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്ബോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നത് കോടതിക്ക് വിഷയത്തില്‍ ഇടപെടാനുള്ള കാരണമെല്ലന്നും കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം