കല്‍പ്പറ്റ: എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മാതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു. സ്കൂളില്‍ നടത്തിയ കൗണ്സിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
വയനാട് അമ്പലവയലിലാണ് സംഭവം. കൗണ്‍സലര്‍ ഇക്കാര്യം ഉടൻതന്നെ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകൻ അമ്ബലവയല്‍ പൊലീസില്‍ പരാതി നല്കി. ഇതോടെ പൊലീസ് സ്കൂളിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതൃസഹോദരൻ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം