ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്ത്. സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ ഇന്ത്യ തടുത്തെങ്കിലും രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോളുകൾ വീഴ്ത്തി സൗദി മുന്നേറി. മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി രണ്ടു ഗോളുകളും നേടിയത്.
51-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് അബു അല്‍ ഷമാത്തിന്റെ ക്രോസ് ഖലില്‍ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 57-ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ധീരജിനെയും മറികടന്ന് പന്ത് വലയിലെത്തിച്ച ഖലില്‍ സൗദിക്ക് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു.
ഗെയിംസില്‍ ചൈനക്കെതിരേ ആദ്യ മത്സരം കളിച്ച ഇന്ത്യ 5-1ന് തോറ്റു. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പ്രതീക്ഷ കാത്തു. മൂന്നാം മത്സരത്തില്‍ മ്യാന്മറിനെതിരേ 1-1ന് സമനില നേടിയതോടെ കൂടുതല്‍ ഗോളടിച്ചതിന്റെ ആനുകൂല്യത്തില്‍ പ്രീ ക്വാര്ട്ടരിലേക്ക്. ഒടുവില്‍ സൗദിയോട് തോറ്റ് പുറത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം