Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

2050ഓടെ ഇന്ത്യന്‍ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും

Web Desk by Web Desk
Sep 28, 2023, 04:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആനൂകൂല്യങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023 പറയുന്നത് അനുസരിച്ച്, ഇന്ത്യയില്‍ 60 വയസും അതിന് മുകളിലേക്കും പ്രായമുള്ളവരുടെ എണ്ണം 2022ല്‍ 14.9 കോടിയാണ്, ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ 10.5 ശതമാനമാണ്. 2050 ഓടെ പ്രായമായവരുടെ എണ്ണം ഇരട്ടിയായി 34.7 കോടി അല്ലെങ്കില്‍ ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

60 വയസ്സാകുമ്പോള്‍, ഒരാള്‍ അടുത്ത 18.3 വര്‍ഷം കൂടെ ജീവിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതില്‍ സ്ത്രീകള്‍ക്ക് 19 വര്‍ഷവും പുരുഷന്‍മാര്‍ക്ക് 17.5 വര്‍ഷവുമാണ് സാധ്യത. എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ കൂടുതലും സാമ്പത്തിക സുരക്ഷയ്ക്കായി ആശ്രയിക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാരെയാണ്. റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആയുസ്സ് ലഭിക്കുന്നത് സ്ത്രീകള്‍ക്കായത് കൊണ്ട് തന്നെ പങ്കാളിയുടെ മരണത്തിന് ശേഷം പുരുഷന്മാരേക്കാള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും.

പ്രായമാകുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന വരുമാന നഷ്ടവും ആരോഗ്യസംരക്ഷണ ചിലവും എല്ലാം ഒരാളുടെ വാര്‍ദ്ധക്യം സാമ്പത്തിക ആശ്രിതത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹിക സുരക്ഷിതത്വമില്ലാതെ തൊഴില്‍ മേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ജോലി ചെയ്യുന്നത്. പ്രായമായ പുരുഷന്മാരില്‍ 11 ശതമാനം പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നത് അവരുടെ മുന്‍ ജോലികളില്‍ നിന്നായിരുന്നുവെന്നും, അതേസമയം 16.3 ശതമാനം പേര്‍ക്ക് സാമൂഹിക പെന്‍ഷനാണ് ലഭിച്ചിരുന്നതെന്നും 2017-18 ലെ ലോംഗിറ്റുഡിനല്‍ ഏജിങ് സര്‍വേ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളുടെ കാര്യത്തില്‍, 27.4 ശതമാനം പേര്‍ക്ക് സാമൂഹിക പെന്‍ഷന്‍ ലഭിക്കുമ്പോള്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് അവരുടെ മുന്‍ ജോലിയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നത്.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന് സി.ജെ.പി

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

പെന്‍ഷന്‍, വരുമാനം എന്നിവയെക്കുറിച്ചുള്ള യുഎന്‍എഫ്പിഎയുടെ വിശകലനം സൂചിപ്പിക്കുന്നത് 18.7 ശതമാനം പ്രായമായവര്‍ക്ക് വരുമാനമില്ലെന്നാണ്. ഉത്തരാഖണ്ഡില്‍ 19.3 ശതമാനം, ബംഗാളില്‍ 25.5 ശതമാനം, ഉത്തര്‍പ്രദേശില്‍ 27.7 ശതമാനം, ജമ്മു കശ്മീരില്‍ 38.9 ശതമാനം, അരുണാചല്‍ പ്രദേശില്‍ 42.2 ശതമാനം, ലക്ഷദ്വീപില്‍ 42.4 ശതമാനം എന്നിങ്ങനെ ഈ വിഭാഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വയോജനങ്ങളുണ്ട്.

വയോജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ സാമൂഹിക സഹായ പദ്ധതി നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി 60നും 79നും ഇടയില്‍ പ്രായമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം 200 രൂപ നല്‍കുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഡിസെബിലിറ്റി പെന്‍ഷന്‍ സ്‌കീം 18 വയസ്സിന് മുകളിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രതിമാസം 300 രൂപയും ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ പദ്ധതി 40 വയസ്സിന് മുകളിലുള്ള വിധവകള്‍ക്ക് പ്രതിമാസം 300 രൂപയും നല്‍കുന്നു. 80 വയസ്സ് പൂര്‍ത്തിയായാല്‍ ഈ വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപ ലഭിക്കും.

കൂടാതെ, 65 വയസ്സിന് മുകളിലുള്ളവരും സാമൂഹിക പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പ്രതിമാസം 10 കിലോ സൗജന്യ ധാന്യത്തിന് അര്‍ഹതയുണ്ട്.

യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടിനായി നിരവധി പ്രായമായവരെ അഭിമുഖം നടത്തിയിരുന്നു. നിലവിലെ ജീവിതചിലവ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മതിയാകില്ലെന്നാണ് ഇവര്‍ പറയുന്നത്.

പ്രായമായവര്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ഭക്ഷ്യ റേഷന്‍, സാമൂഹിക പെന്‍ഷന്‍ എന്നിവ സംസ്ഥാനത്തില്‍ നിന്ന് പിന്തുണയായി ലഭിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതചിലവിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇത് പര്യാപ്തമല്ലെന്ന് അവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മിനിമം വേതനത്തിന്റെ പകുതിയായി സാമൂഹിക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സിവില്‍ സൊസൈറ്റി സംഘടനയായ പെന്‍ഷന്‍ പരിഷത്തിന്റെ ദേശീയ കണ്‍വീനര്‍ നിഖില്‍ ഡേ പറഞ്ഞു.

chungath 9

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നുള്ള പ്രതിമാസ പെന്‍ഷന്‍ തുകയായ 200, 300 രൂപയില്‍ 2007 മുതല്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പ്രായമായവരെക്കുറിച്ച് ചിന്തിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 42 ശതമാനം ക്ഷാമബത്ത നല്‍കുന്നത് ക്രൂരതയാണെന്നും ഡേ പറയുന്നു.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി അപേക്ഷിക്കുന്നതിന് നിരവധി ഡോക്കുമെന്റുകള്‍ സമര്‍പ്പിക്കേണ്ടതിനോടൊപ്പം നടപടിക്രമങ്ങള്‍ക്കായി വയോജനങ്ങള്‍ക്ക് ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതായും വരുന്നുണ്ടെന്ന് യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ക്ക് പലപ്പോഴും ഈ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയില്ല. മാത്രമല്ല, പദ്ധതികളെക്കുറിച്ചുള്ള അവബോധം അവക്ക്് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെച്ചതും എടുത്തതും പോളിസിതന്നെ, പിടിച്ചത് വേറൊരാളെ : പക്ഷെ സി സി ടി വിയിൽ കുടുങ്ങി

യുഎന്‍എഫ്പിഎ ഐക്യരാഷ്ട്രസഭയുടെ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യ ഏജന്‍സിയാണ്. കൂടാതെ 150-ലധികം രാജ്യങ്ങളുമായി ഇത് പ്രവര്‍ത്തിക്കുന്നതായി യുഎന്‍എഫ്പിഎയുടെ വെബ്സൈറ്റ് പറയുന്നു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി | Kerala police association reorganization home department issues order

അടിമാലി മണ്ണിടിച്ചിൽ; ദുരന്തബാധിതരുടെ നഷ്ടപരിഹാരം ഓണത്തിന് മുൻപ് നൽകുമെന്ന് സർക്കാർ

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതി; അൻസിബയെ നേരിട്ട് കേൾക്കാൻ കോടതി | Complaint regarding social media abuse; court to hear Ansiba Hassan in person

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ് | Home minister seeks report from dgp on kundara custodial death allegation

മഞ്ഞക്കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies