രാജ്കോട്ട്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 550 സിക്സറുകൾ തികയ്ക്കുന്ന താരമായി ഇന്ത്യന്‍ നായകന് രോഹിത് ശർമ്മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് തകര്‍ത്തത്.
രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 550 സിക്സുകള്‍ തികക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലായി. മൂന്ന് ഫോര്‍മാറ്റിലുമായി 548 മത്സരങ്ങളില്‍ നിന്ന് ക്രിസ് ഗെയ്ല് 550 സിക്സ് തികച്ചപ്പോള്‍ രോഹിത് 550 സിക്സ് തികച്ചത് 471 ഇന്നിംഗ്സുകളില്‍ നിന്നാണ്. ടി20യില്‍ 182 സിക്സും ടെസ്റ്റില്‍ 77 സിക്സും ഏകദിനത്തില്‍ 296 സിക്സുകളുമാണ് ഇപ്പോള്‍ രോഹിത്തിന്റെ പേരിലുള്ളത്.
ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ആദ്യ സിക്സ് നേടിയതോടെ ഇന്ത്യയില്‍ രോഹിത്തിന്റെ സിക്സുകളുടെ എണ്ണം 258 ആയി. ന്യൂസിലന്‍ഡില്‍ 257 സിക്സ് അടിച്ചിട്ടുള്ള മാര്ട്ിന് ഗപ്ടിലിനെയാണ് രോഹിത് ഇന്ന് മറികടന്നത്.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് പിന്നീട് ഒരു സിക്സ് കൂടി പറത്തി. 57 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായ രോഹിത്തിന്റെ പേരില്‍ ഇപ്പോള്‍ 551 സിക്സുകളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം