ഇംഫാല്‍: മണിപ്പുരില്‍ വിദ്യാര്‍ഥികളും സുരക്ഷാസേനകളും ഏറ്റുമുട്ടി. കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് പ്രതിഷേധവുമായി എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കളും സഹപാഠികളും കൊല്ലപ്പെടുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ പഠനവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു.
തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍നിന്ന് ആര്‍.എ.എഫിനെതിരെയടക്കം കല്ലേറുണ്ടാവുകയായിരുന്നു.
കഴിഞ്ഞ ദിവസവും സമാനരീതിയിലുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ഇംഫാലില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്നാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധവുമായി എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















