ദമ്മാം: രണ്ടു പതിറ്റാണ്ടു പിന്നിട്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, അമാമ്ര യൂണിറ്റ് സെക്രട്ടറിയുമായ ശ്രീ കോശി തരകന് നവയുഗത്തിന്റെ വിവിധ കമ്മിറ്റികൾ യാത്രയയപ്പ് നൽകി.
കോബാർ നെസ്റ്റോ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കോശി തരകന് കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഷിബുകുമാർ, ബിനുകുഞ്ഞ്, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ വെച്ച് മേഖല സെക്രട്ടറി ഗോപകുമാർ കോശി തരകന് മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. നവയുഗം നേതാക്കളായ നിസ്സാം കൊല്ലം, ജാബിർ മുഹമ്മദ്, കൃഷ്ണൻ പേരാമ്പ്ര, രാജൻ എന്നിവർ പങ്കെടുത്തു.
നവയുഗം ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി ഓഫിസിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് യൂണിറ്റ് സഹഭാരവാഹിയായ വേണുഗോപാൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം കോശി തരകന് കൈമാറി.നവയുഗം നേതാക്കളായ സതീഷ്, ബാബു പാപ്പച്ചൻ, നിസാർ നേതാജിപുരം, സന്തോഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇരുപത്തിരണ്ടു വർഷം ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന പ്രവാസ ജീവിതമായിരുന്നു കോശി തരകന്റേത്. ദമ്മാമിലെ ഓർ ഇലക്ട്രിക്ക് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുമ്പോഴും, നവയുഗം സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം വലിയൊരു സുഹൃത്ത് വലയത്തെയും നേടിയിരുന്നു.. കൊറോണ മഹാമാരിയുടെ സമയത്തു നവയുഗത്തിന്റെ ഹെൽപ്പ്ഡെസ്ക്ക് വഴി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു.
കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയായ അദ്ദേഹം ജോലിസംബന്ധമായ കാരണങ്ങളാലാണ് പ്രവാസജീവിതം മതിയാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം