കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി കഞ്ചാവ് – രാസ ലഹരിയുടെ വ്യാപനം വളരെ വലിയ തോതിലാണ് നടക്കുന്നത്. മറൈൻ ഡ്രൈവ്, ക്വീൻസ് വാക്ക് വേ പോലുള്ള പൊതുജനങ്ങൾ സായാഹ്നങ്ങൾ ചിലവഴിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഇത്തരം മാഫിയകളുടെ കടന്നു കയറ്റം എനിക്ക് നേരിൽ ബോധ്യമായിട്ടുള്ളതാണ്. പോലീസ് വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും കെടുകാര്യസ്ഥത മാത്രമാണ് ഈ വിഷയത്തെ ഇത്രയും കുത്തഴിഞ്ഞ രീതിയിലേക്കു എത്തിച്ചത് എന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു.
എക്സൈസ് വകുപ്പിൽ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർക്ക് കീഴിൽ കുറ്റവാളികളെ പിടികൂടുന്നതിനും പരിശോധനകൾ നടത്തുന്നതിനും പട്രോളിംഗിനും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ല എന്നുള്ളത് വസ്തുതയാണ്. പണ്ടത്തെ കാലത്തേ കണക്കുകൾ പ്രകാരമുള്ള ജനസംഖ്യ അനുപാതത്തിൽ അന്നുണ്ടായിരുന്ന തസ്തികളിൽ മാത്രം നിയമനങ്ങൾ നടത്തിയാൽ വർദ്ധിച്ചു വരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ യഥാവിധി നേരിടാൻ ആവില്ല എന്നുള്ളത് സർക്കാർ തിരിച്ചറിയണം.
എറണാകുളത്തെ കാര്യം മാത്രം എടുത്ത് പരിശോധിച്ചാൽ വിഷയത്തിന്റെ പ്രാധാന്യം മനസിലാവുമെന്നും, കണയന്നൂർ താലൂക്കിൽ ആകെ ഉള്ള പോലീസ് സ്റ്റേഷനുകളുടെ എണ്ണം 20 ഓളം ആണ്. പോലീസ് സ്റ്റേഷൻ പോലെ എക്സൈസിനുള്ള റേഞ്ച് ഓഫീസുകൾ 2 എണ്ണം മാത്രമാണുള്ളത്. ആകെ ഉള്ളത് ഒരു സർക്കിൾ ഇൻസ്പെക്ടർ നിലവിൽ അതും ഒഴിവാണ്. അദ്ദേഹത്തിന് കീഴിൽ 2 ഇൻസ്പെക്ടർ പോസ്റ്റുകൾ ഉണ്ട്. ആകെ കണയന്നൂർ താലൂക്ക് പരിധിയിൽ എക്സൈസ് വകുപ്പിന് ഉള്ളത് 2 വാഹനങ്ങൾ മാത്രം, അതിൽ തന്നെ വാഹനം ഓടിക്കാൻ ഡ്രൈവർ പോസ്റ്റ് ഇല്ലതാനും, അതും ഒഴിവാണ്.
ഇന്ന് എൻഫോഴ്സ്മെന്റ് ഡ്യൂട്ടി ചെയ്യുന്നവർ നാളെ സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടി ചെയുന്നു, പറയുമ്പോൾ എൻഫോഴ്സ്മെന്റ്, സ്ട്രൈക്കിങ് ഫോഴ്സ്, ക്രൈം ബ്രാഞ്ച്, സ്ക്വാഡ് എന്നൊക്കെ വിവിധ ഡിപ്പാർട്മെന്റുകൾ പറയാമെങ്കിലും ഉദ്യോഗസ്ഥർ എല്ലാം ഒന്ന് തന്നെ. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാതെ ഈ വകുപ്പ് എങ്ങനെ ജനസേവനം നടത്തി മുന്നോട്ട് പോവും. നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യം പരിശോധിച്ചാൽ രാസ ലഹരി വസ്തുക്കൾ സംബന്ധിച്ച കേസുകളും പരിശോധനകളും കൈകാര്യം ചെയുന്നതിന് പ്രത്യേകം ടാസ്ക് ഫോഴ്സ് ആവശ്യവുമാണെന്നും, അതിനു മാത്രമായി ഉദ്യോഗസ്ഥരും വേണം. മയക്കു മരുന്ന് സംബന്ധിയായ കേസുകൾ കണ്ടെടുക്കാൻ അധികാരപെടുത്തിയ ഉദ്യോഗസ്ഥർ ഓഫീസർമാർ ആണ്, ഒരു ഓഫീസർ ഡ്യൂട്ടി കഴിഞ്ഞു ഇവർ വിശ്രമത്തിനായി മടങ്ങിയാൽ പിന്നീട് കേസെടുക്കാൻ ഉദ്യോഗസ്ഥർ ഇല്ലാതെ വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്, അതിനാൽ കാര്യക്ഷമമായ പ്രവർത്തനത്തിന് പോലീസ് മാതൃകയിൽ അഡിഷണൽ ഇൻസ്പെക്ടർ തസ്തികകൾ ആവശ്യവുമാണ് എന്നും ടി.ജെ വിനോദ് എം.എൽ.എ മാതൃകയ്ച്ച കത്തിൽ പറഞ്ഞു.
എക്സൈസ് വകുപ്പിന്റെ മികച്ച പ്രവർത്തനത്തിനു എൻഫോഴ്സ്മെന്റ്, വിമുക്തി, ക്രൈംബ്രാഞ്ച് എന്നിവ പോലീസ് മാതൃകയിൽ പ്രത്യേകം തരം തിരിച്ചു മാറ്റണം, അവയിലേക്ക് ആവശ്യമായ നിയമനവും നടത്തണം. കുറ്റകൃത്യങ്ങളുടെ വർദ്ധനവ് കണക്കിലെടുത്ത് സാഹചര്യത്തിന് അനുസൃതമായി പുതിയ തസ്തികൾ സൃഷ്ടിക്കണമെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം