രാജ്യത്ത് ഒരേസമയം നിയമസഭാ- ലോക്സഭാ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനോട് കേന്ദ്ര നിയമ കമ്മീഷനും അനുകൂല നിലപാടെന്ന് റിപ്പോര്‍ട്ട്. 22-ാം നിയമകമ്മീഷനാണ് 2024, 2029 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകൾ പുതിയ രീതിയില്‍ നടത്തുന്നതിലെ സാധ്യതകള്‍ പരിഗണിക്കാമെന്ന നിലപാടിലെത്തിയിരിക്കുന്നത്.
വിഷയം ഇന്നു ചേരുന്ന നിയമ കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിയെക്കുറിച്ച് പഠിക്കാൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെയും അടുത്തിടെ നിയമിച്ചിരുന്നു. നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് സമിതിയ്ക്ക് സമര്‍പ്പിച്ചേയ്ക്കും.
ചെലവ് ചുരുക്കൽ നടപടിയായി കൂടുതൽ ജൂവനക്കാരെ ഒഴിവാക്കാൻ തയ്യാറെടുത്ത് ബൈജൂസ്
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ രീതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് പഠിക്കുന്ന മുൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സമിതി സെപ്റ്റംബർ 23ന് ആദ്യ യോഗം ചേർന്നിരുന്നു. നിയമകമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ശുപാർശ വരട്ടെ എന്ന നിലപാടാണ് സമിതി ചർച്ചയിൽ സ്വീകരിച്ചതെന്നാണ് വിവരം. കേന്ദ്രമന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ രാം മേഘ്‌വാൾ, രാജ്യസഭാ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സാമ്പത്തിക കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിങ്, ലോക്സഭാ മുൻ ജനറൽ സെക്രട്ടറി സുബാഷ് സി കശ്യപ്, വിജിലൻസ് വിഭാഗം മുൻ കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരടങ്ങിയതാണ് സമിതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















