മസ്കത്ത്: വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകള്‍ സെപ്റ്റംബര്‍ 27 മുതല്‍ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ ആറുവരെ തുറന്നിടുന്നതിലൂടെ 15 ദശലക്ഷം മെട്രിക് ക്യൂബ് വെള്ളം പുറത്തുവിടും. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മസ്കത്തില് നിന്ന് 75 കിലോമീറ്റര്‍ അകലെ ഖുറിയാത്തില്‍ സ്ഥിതിചെയ്യുന്ന വാദി ദൈഖ. അണക്കെട്ടിന് ഒരുകോടി മെട്രിക് ക്യൂബ് സംഭരണശേഷിയും 75 മീറ്റര്‍ ഉയരവുമുണ്ട്.
read also…….മലയാളം മിഷൻ ഓണാഘോഷം
ഭൂഗര്‍ഭ ജലസംഭരണികള്‍, ദഘമര്‍, ഹെയ്ല്‍ അല്‍ ഗഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ ജലസേചനം നടത്തുന്നതിനുമാണ് ഡാം തുറക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാദിയില്‍നിന്ന് വിട്ടുനില്‍ക്കാനും സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം