ഇടുക്കി: പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച കേസില്‍ പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെൻഷൻ. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം.
കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയിൽ വച്ച് പീഡനത്തിന് ഇരയാകുന്നത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം കവർന്നു.
ഇതേതുടർന്ന് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവർക്കെതിരെ യുവതി പരാതി നൽകി. പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് അന്വേഷണ റിപ്പോർട്ട്. ഇത് പ്രതികൾക്ക് ഡല്‍ഹിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നൽകി. ജൂൺ 15ന് ഡല്‍ഹിയിൽ വെച്ച് പ്രതികൾ അറസ്റ്റിലായിരുന്നു.
തുടർന്ന് നടത്തി അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. അന്ന് കേസ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം