അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. സ്റ്റാർ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി. ലോകകപ്പ് മുന്നില്‍ നില്‍ക്കെ, ടീമിന്റെ വജ്രായുധത്തെ നഷ്ടമായിരിക്കുന്നത് ലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ഹാംസ്ട്രിംഗ് ഇന്‍ജുറിയെത്തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമായ താരം ലോകകപ്പിനു മുമ്പ് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
കഴിഞ്ഞ മാസം നടന്ന ലങ്കൻ പ്രീമിയർ ലീഗിന്റെ (എൽപിഎൽ) പ്ലേഓഫിനിടെയാണ് ഹസരംഗയ്ക്ക് പരിക്കേറ്റത്. പ്രീമിയർ ലീഗിൽ ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനം കാഴ്ചവെച്ച് താരം ഒന്നാമത് എത്തിയിരുന്നു ടൂർണമെന്റിൽ 279 റൺസ് നേടിയ ഹസരംഗ 19 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. പരിക്കിന് പിന്നാലെ ലോകകപ്പ് മുന്നിൽ കണ്ട് ഏഷ്യാ കപ്പിൽ നിന്നും താരത്തെ ഒഴിവാക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തുവെങ്കിലും പരിക്കിൽ നിന്നും ഹസരംഗയ്ക്ക് ഇതുവരെയും മോചിതനാകാൻ കഴിഞ്ഞിട്ടില്ല.
ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനായി ഹസരംഗയുടെ ഫിറ്റ്നസ് നിലയിൽ പുരോഗതി കൊണ്ടുവരുന്നതിനുളള കഠിനശ്രമം നടത്തുകയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (എസ്എൽസി) നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ മറ്റൊരു പരിക്ക് കൂടി താരത്തിന് സംഭവിച്ചിരുന്നു. ഏറ്റവും പുതിയ പുതിയ പരിക്കില്‍ ലെഗ് സ്പിന്നര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. ശസ്ത്രക്രിയ വേണ്ടിവന്നാൽ ഹസരംഗയ്ക്ക് കുറഞ്ഞത് 6-8 ആഴ്ചത്തേക്ക് വിശ്രമം നൽകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ, ഏഴ് കളികളിൽ നിന്ന് നിന്നും 22 വിക്കറ്റുകൾ വീഴ്ത്തിയ ഹസരംഗ ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു. അതേസമയം ഹസരംഗയുടെ അസാന്നിധ്യത്തിൽ 15 അംഗ ടീമിൽ മികച്ച മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുനിത് വെല്ലലഗെ എന്നിവരാണ് ടീമിൽ ഇടം പിടിച്ചത്. ദസുൻ ഷനകയാണ് ലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയോട് ഫൈനലിൽ നിന്നും പരാജയം ഏറ്റുവാങ്ങിയെങ്കിലും ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ടീം കാഴി്ച വച്ചിരുന്നത്.
വിഷമദ്യം കുടിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഇറാൻ
ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 29 ന് ബംഗ്ലാദേശിനെതിരെയും ഒക്ടോബർ 2 ന് അഫ്ഗാനിസ്ഥാനെതിരെയും രണ്ട് സന്നാഹ മത്സരങ്ങൾ കൂടി ശ്രീലങ്ക കളിക്കും. ഒക്ടോബർ ഏഴിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ലങ്കൻ ടീമിന്റെ ആദ്യ മത്സരം.
ലോകകപ്പിനുളള ശ്രീലങ്കൻ ടീം
ദസുൻ ഷനക (സി), കുസൽ മെൻഡിസ് (വിസി), കുസൽ പെരേര, പാതും നിസ്സാങ്ക, ദിമുത് കരുണരത്നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദുഷൻ ഹേമന്ത, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ,മതീഷ പതിരണ, കസുൻ രജിത, ലഹിരു കുമാര, ദിൽഷൻ മധുശങ്ക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം