തിരുവനന്തപുരം: ബെവറജസ് കോര്പറേഷന് വിദേശ മദ്യത്തിന്റെ വെയര്‍ഹൗസ്, റീട്ടെയില്‍ മാര്‍ജിനുകള്‍ കുത്തനെ വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് വിദേശമദ്യ വ്യവസായികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ (ഐഎസ്ഡബ്ല്യുഎഐ) ആവശ്യപ്പെട്ടു.
വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനവും റീട്ടെയില്‍ മാര്‍ജിന്‍ 20 ശതമാനവും വര്‍ധിപ്പിച്ചതില്‍ ആശങ്കയുണ്ട്. ഇത് വ്യവസായ മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് ഐഎസ്ഡബ്ല്യുഎഐ സിഇഒ നിത കപൂര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വരുമാനത്തില്‍ 0.25 ശതമാനം മാത്രമാണ് വിദേശമദ്യ വ്യവസായത്തിന്റെ പങ്ക എന്നതിനാല്‍ ഈ മാര്‍ജിന്‍ വര്‍ധനവിലൂടെ പ്രതീക്ഷിച്ച വരുമാനം സര്‍ക്കാരിന് നേടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം