ഭോപ്പാല്‍: ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പരമ്ബരാഗത രീതിയില്‍ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന് നിബന്ധന ഇല്ലാത്തതിനാല്‍ ഐപിസി സെക്ഷൻ 377 (അസ്വാഭാവിക ലൈംഗിക ബന്ധം) പ്രകാരം കേസെടുക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ ലൈംഗികത ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഉമംഗ് സിംഗാറിനെതിരെ ഭാര്യ നല്കിയ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.
നിയമപ്രകാരം, ദമ്ബതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സമ്മതം ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ലൈംഗിക ബന്ധമാണ് സന്തോഷകരമായ ദാമ്ബത്യ ജീവിതത്തിന്റെ താക്കോല്‍, അത് കേവലം പ്രത്യുല്പാദനത്തിന്റെ പരിധിയില്‍ പരിമിതപ്പെടുത്താനാവില്ല, ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
‘പങ്കാളിയുടെ താത്പര്യം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്ന എന്തായാലും അത് അസ്വാഭാവിക ലൈംഗിക ബന്ധമായി കണക്കാക്കാനാകില്ല,’ ജസ്റ്റിസ് ദ്വിവേദി പറഞ്ഞു.
മുൻ മന്ത്രിയായ സിംഗാറിനെതിരെ 2022 നവംബറില്‍ ഐപിസി വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, അസ്വാഭാവിക ലൈംഗിക ബന്ധം, മുറിവേല്‍പ്പിക്കല്‍, ക്രൂരത, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം രണ്ടാം ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ നൗഗാവ് പോലീസ് കേസെടുത്തിരുന്നു.
മുൻകൂര്‍ ജാമ്യത്തിനായി അദ്ദേഹം ഇൻഡോറിലെ എംപി/ എംഎല്‍എ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടര്‍ന്ന്, അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ 2023 മാര്‍ച്ചില്‍ അദ്ദേഹത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു, എഫ്ഐആര്‍ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം