കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങള്‍ക്ക് (എന്‍സിഡി) ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചു. എന്‍സിഡിയുടെ 32-ാമത് ഇഷ്യൂ വഴി ആദ്യ ദിനം 770.35 കോടിയുടെ ധനസമാഹരണമാണ് നടത്തിയത്. 100 കോടി രൂപയാണ് എന്‍സിഡിയുടെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവര്‍സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.
ഈ നേട്ടം തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.തങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകമായ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള പ്രതിബദ്ധത കൂടിയാണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
READ ALSO…..ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
കമ്പനി ആകര്‍ഷകമായ ലാഭ നിരക്കിനൊപ്പം ഐസിആര്‍എയുടെ എഎ+സ്റ്റേബിള്‍ റേറ്റിംഗ് എന്‍സിഡികള്‍ക്ക് നല്‍കികൊണ്ട് നിക്ഷേപകരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. കമ്പനിക്ക് രാജ്യത്തുടനീളമായി 4700 ലധികം ശാഖകളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം