അൽകോബാർ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷരാവായി, നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ “ശ്രാവണസന്ധ്യ-2023”, അൽ കോബാറിൽ അരങ്ങേറി.
അൽകോബാർ നെസ്റ്റോ ഹാളിൽ നടന്ന ശ്രാവണസന്ധ്യ-2023, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂർണ്ണമാർന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
കേരളത്തിൽ നിന്നും സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. ആർപ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുൻപിൽ, തുടർന്ന് നിരവധി പ്രവാസി കലാകാരന്മാർ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികൾ അവതരിപ്പിച്ചു. സഹീർഷാ കൊല്ലം അവതാരകനായ കലാസന്ധ്യയ്ക്ക്, നവയുഗം കലാവേദി ഭാരവാഹികളായ ബിനുകുഞ്ഞു, സംഗീതാസന്തോഷ് എന്നിവർ നേതൃത്വം നൽകി.
“ശ്രാവണസന്ധ്യ-2023” പരിപാടിയിൽ വച്ച്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് നവയുഗം കേന്ദ്രകമ്മറ്റി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം