അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തിന്റേയും അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റേയും സമാപനം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തിന്റേയും അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റേയും സമാപന ചടങ്ങുകൾ ഞായറാഴ്ച്ച എറണാകുളത്ത് നടന്നു. എറണാകുളം ജില്ലാ ബധിര ഫോറം., കൊച്ചി വാട്ടർ മെട്രോ, റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ്, മേരി മാതാ ഇൻഫ്രാക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി ജെട്ടിയിൽ രാവിലെ 10.30ന്  ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു.

വാട്ടർ മെട്രോ ഹെഡ് സാജൻ പി. ജോൺ, റോട്ടറി ക്ലബ്ബ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യർ, അക്കഡ് ചെയർമാൻ നിസാർ ഇബ്രാഹിം, ഡോ. സിറിൾ ജോർജ്ജ്, ഷിബു ചെറിയാൻ, അക്കഡ് വൈസ് ചെയർമാൻ നിസാർ മൊയ്തീൻ,  ഡഫ് ഫോറം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ, പ്രസിഡന്റ് അമീന ടി, പ്രോഗ്രാം കോ ഓർഡിനേറ്റർ ലിനി ജോസ്,  യൂത്ത് ഫോറം പ്രസിഡന്റ് സൈഫുദീൻ, സെക്രട്ടറി സാലിഹ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

READ ALSO…..കാസര്‍കോട് സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീകളുൾപ്പെടെ അഞ്ച് മരണം

വാട്ടർ മെട്രോ യാത്രയ്ക്ക് ശേഷം ബോൾഗാട്ടി പാലസ് അങ്കണത്തിൽ ബധിര യുവജന ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആന്ത്രരാഷ്ട്ര ബധിര വാരത്തിന്റെയും ആംഗ്യഭാഷ ദിനത്തിന്റെയും വിവിധ അവബോധന ക്ലാസുകളും, കാലാ കായിക പരിപാടികളും നടന്നു. തുടർന്ന് മറൈൻഡ്രൈവ് നടപ്പാതയിലൂടെ സുഭാഷ് പാർക്ക് മൈതാനത്തിലേക്ക് വിളംബരജാഥയും നടത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം