മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല .ഇത്തരം നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് ജനദ്രോഹമാണ്.ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാത്ത ഭരണകൂടം ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല .
READ ALSO…..മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്ളാക്ക്റോക്കിൽ
പാത കടന്നു പോകുന്ന ഒട്ടുമ്മൽ പ്രദേശത്തെ ജനങ്ങളെ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു.ന്യായമായ ആവശ്യങ്ങളുടെ കൂടെ വെൽഫെയർ പാർട്ടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ ഉറപ്പു നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ, പി.ടി റഹീം, ഗസ്സാലി, പി.കെ അബൂബക്കർ ഹാജി, അബ്ദുല്ലക്കുട്ടി ടി,സിദ്ദീഖ് എം എന്നിവർ സന്ദർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം