ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ വഷളായ ഇന്ത്യ -കാനഡ ബന്ധത്തില്‍ വഴിത്തിരിവ്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുകൊലപ്പെടുത്താന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പരസ്യ ബോര്‍ഡുകളും കനേഡിയന്‍ ഏജന്‍സികള്‍ നീക്കം ചെയ്തു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
സറേയിലെ ഗുരുദ്വാരയില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റര്‍ നീക്കുകയായിരുന്നു. തീവ്രവാദ പരാമര്‍ശങ്ങള്‍ക്കായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അനിയന്ത്രിതമായ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ കാനഡയോട് നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ജൂണില്‍ ഗുരുദ്വാരയിലെ പാര്‍ക്കിങ് ഏരിയയില്‍ നിരോധിത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന റാഡിക്കല്‍ ഗ്രൂപ്പ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ന്യൂഡല്‍ഹിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ കാനഡയുടെ ആദ്യ നടപടിയാണിത്. ആതിഥേയ രാജ്യം വിയന്ന കണ്വെന്ഷന് പാലിക്കുകയും നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയ്ക്ക് ഇന്ത്യ ഊന്നല്‍ നല്കി.
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് നിജ്ജാര്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയില്‍ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം