ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ഓപ്പണർ ശുഭമാൻ ഗില്ലിനും ബൗളർ ശാർദൂൽ ഠാക്കൂറിനും പരമ്പരയിലെ അവസാന മത്സരത്തിൽ വിശ്രമം അനുവദിക്കും. സെപ്റ്റംബർ 27 ന് രാജ്കോട്ടിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. അതേസമയം, അടുത്തമാസം എട്ടാം തീയതി ആരംഭിക്കാനിരിക്കുന്ന ലോകകപ്പിന്റെ ആദ്യ സന്നാഹ മത്സരത്തിനായി ഗില്ലും ഠാക്കൂറും ഇന്ത്യൻ ടീമിനൊപ്പം ചേരും.
ലോകകപ്പിന്റെ വിജയ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ടീം ഇന്ത്യയുടെ ഓരോ നീക്കങ്ങളും. ഏഷ്യാ കപ്പിലെ വിജയത്തിനു പിന്നാലെ വന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടീം ഇന്ത്യ കംഗാരുപ്പടയെ നേരിടാനായി മൈതാനത്തിലിറങ്ങിയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നീ നാല് താരങ്ങൾക്കാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചത്. സെപ്റ്റംബർ 27 ന് രാജ്കോട്ടിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നാല് താരങ്ങളും ടീമിലേക്ക് മടങ്ങിയെത്തും.
എട്ടാമത് ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ലോകകപ്പിനു മുന്നെയുളള ഓസ്ട്രലിയയ്ക്കെതിരെയായ ഏകദിന പരമ്പര കളിക്കാനായി ഇന്ത്യ ഇറങ്ങിയത്.
രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച കെ എൽ രാഹുലിന്റെ കീഴിൽ ടീം ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് എന്ന വിജയലക്ഷ്യം എട്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, താല്‍ക്കാലിക നായകന് കെ.എല്‍. രാഹുല്‍, മധ്യനിര താരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയാണ് 300-നു മേല്‍ പോകുമെന്നു തോന്നിച്ച കംഗാരുപ്പടയെ പിടിച്ചുകെട്ടിയത്.
ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരങ്ങളില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും മധ്യനിര താരം ശ്രേയസ് അയ്യരുടെയും തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറില്‍ അഞ്ചിന് 399 റണ്‍സാണ് ഇന്ത്യ പടുത്തുയർത്തിയത്. മഴ തടസ്സപ്പെടുത്തിയ കളിയിൽ ഓസ്ട്രേലിയക്കെതിരെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കുന്നു
ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ മത്സരവും ഓസ്ട്രേലിയ്ക്കെതിരെയാണ്. ഏഷ്യാ കപ്പും ഏകദിന പരമ്പരയും സ്വന്തമാക്കിയ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇന്ത്യ ഗുവാഹത്തിയിലേക്ക് യാത്ര തിരിക്കുക. അതേസമയം പരുക്കിൽ നിന്നും കരകയറാൻ കഴിയാത്ത ഓൾറൗണ്ടർ അക്സർ പട്ടേലിനെ മൂന്നാം മത്സരത്തിൽ നിന്ന് ഒഴിവാക്കി. അക്സറിന്റെ അഭാവത്തിൽ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിൻ മൂന്നാം മത്സരവും കളിച്ചേക്കുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം