ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയയില്‍ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയെ പഞ്ചാബിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
മെയ് 28 മുതലാണ് കുട്ടിയെ കാണാതായത്. ഉത്തർപ്രദേശിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പ്രതി കുട്ടിയെ ബല്ലിയയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ഓഗസ്റ്റ് 28 നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. പ്രതി പവൻ ബിന്ദ് തന്നെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ശേഷം, മൂന്ന് മാസത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ചയാണ് ബിസുകിയ റോഡ് പരിസരത്ത് നിന്നും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരവും ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബല്ലിയ പൊലീസ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















