കൊച്ചി: മട്ടാഞ്ചേരിയിൽ അടച്ചിട്ട മുറിയുടെ വരാന്തയില്‍ കഞ്ചാവുകൃഷി കണ്ടെത്തി. പൊലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് പുതിയ റോഡ് ബാങ്ക് ജങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണു കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ വരാന്തയിൽ വളർത്തുകയായിരുന്ന കഞ്ചാവ് ചെടികളാണ് പൊലീസ് പിടികൂടിയത്.
കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ചുവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബര്‍ ഐ.പി.എസ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരന് ഐ.പി.എസ് എന്നിവരുടെ നിര്‍ദേശത്തിലാണ് റെയ്ഡ് നടന്നത്. ഫർണിച്ചറുകൾ നിർമിക്കുന്ന കെട്ടിടത്തിന്റെ അടഞ്ഞുകിടന്നിരുന്ന മുകൾ നിലയിലെ വരാന്തയിലായിരുന്നു പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്ത് മണ്ണുനിറച്ച് ചെടികൾ വളർത്തിയിരുന്നത്.
സംഭവത്തില്‍ കഞ്ചാവുചെടികൾ വളർത്തിയയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം