ഭുവനേശ്വര്‍: ഒഡിഷയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പിടിയിലായവരില്‍ മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തതെന്നും മറ്റൊരു പ്രതി പീഡനത്തിന് ഒത്താശചെയ്ത ഹോട്ടല്‍ മാനേജരാണെന്നും പോലീസ് പറഞ്ഞു.
പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടില്‍നിന്ന് ഇറക്കി. തുടര്‍ന്ന് പ്രതികളായ മറ്റുരണ്ടുപേരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. മൂന്നുപ്രതികളും പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്.
തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് മുതല്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസമാണ് ഇവര്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍നിന്ന് വിട്ടയച്ചത്.
തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയതിനു പിന്നാലെ വിഷം കുടിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. വിഷം കുടിച്ച് അവശനിലയിലായ പെണ്‍കുട്ടി ഫക്കീര്‍ മൊഹന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















