കോഴിക്കോട്: ദുബൈയിൽ നടന്ന ഏഴാമത് ശൈഖ ഫാത്തിമ ബിൻത് മുബാറക് ഇന്റർനാഷണൽ ഖുർആൻ മത്സരത്തിന്റെ സമാപന വേദിയിൽ തിളങ്ങി മർകസ് വിദ്യാർത്ഥി ആഇശ ഇസ്സ. രാജകുടുംബാംഗങ്ങളടക്കമുള്ള വേദിയിൽ ചടങ്ങുകൾ ആരംഭിച്ചത് മലയാളിയായ ആഇശയുടെ ഖുർആൻ പാരായണത്തോടെയായിരുന്നു.
ഖുർആൻ മനഃപാഠ മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ പാരിതോഷികം നൽകുന്ന ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആഇശ ഇസ്സയുടെ പ്രകടനം സദസ്സിനെ ഏറെ ആകർഷിച്ചിരുന്നു. 16 ന് ആരംഭിച്ച മത്സരത്തിൽ 20 ന് വൈകുന്നേരമായിരുന്നു ആഇശയുടെ അവതരണം. ഫൈനൽ റൗണ്ടിലെ മികവിനെ തുടർന്നാണ് സമാപന വേദിയിലെ പ്രാരംഭ ഖുർആൻ പാരായണത്തിന് അവസരം ലഭിച്ചത്. 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി വർഷം തോറും നടത്തുന്ന മത്സരത്തിൽ ഈജിപ്ത്, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ജോർദാൻ തുടങ്ങി 60 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും മർകസ് സി എ ഒ, വി എം റശീദ് സഖാഫിയുടെയും മകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഇശ ഇസ്സ. മത്സരാർത്ഥികളിലെ പ്രായം കുറഞ്ഞ ആളുമായിരുന്നു ഈ 11 വയസ്സുകാരി. ദേശീയ തലത്തിൽ നടന്ന മത്സരത്തിലൂടെ യോഗ്യത നേടിയ ഇസ്സ കോവിഡ് കാലത്ത് തന്റെ പത്താം വയസ്സിൽ ഒന്നരവർഷം കൊണ്ട് ഖുർആൻ മനഃപാഠമാക്കി ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ പൗത്രി പുത്രി കൂടിയാണ്.
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഖുർആൻ പഠനത്തിനായി മർകസ് ആവിഷ്കരിച്ച സഹ്റത്തുൽ ഖുർആൻ സ്കൂളുകളുടെ ആദ്യബാച്ച് വിദ്യാർത്ഥിയാണ് ആഇശ. മാതാവ് അസ്മ, ഹാഫിള് സാബിത് സഖാഫി, മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട് എന്നിവരുടെ ശിക്ഷണത്തിലാണ് ഖുർആൻ പഠനം പൂർത്തിയാക്കിയത്. 2022 ൽ മൂന്നുമാസം ഈജിപ്തിലെ കൈറോയിൽ ഉപരിപഠനം നടത്തി. നാട്ടിലെത്തിയതിന് ശേഷം സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പാരായണ ശാസ്ത്ര പ്രകാരമുള്ള നിരന്തര പരിശീലനത്തിനിടയിലാണ് പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ദുബൈ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ആദ്യമായി ലഭിച്ച രാജ്യാന്തര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പ്രചോദനത്തിൽ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുകയാണ് ആഇശ ഇസ്സ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം