താരം ഭാഗമായ സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ നസറാണ് സമൂഹമാധ്യമമായ എക്സിലൂടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചത്. സെപ്തംബര്‍ 23നായിരുന്നു സൗദി ദേശീയ ദിനാഘോഷം.
രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം സാദിയോ മാനെയും അല്‍ നസര്‍ സഹതാരങ്ങളുമെത്തുന്നുണ്ട്. വാളേന്തി പരമ്പരാഗത നൃത്തത്തിന്റെ ഭാഗമാകുന്ന ക്രിസ്റ്റ്യാനോയേയും വീഡിയോയില്‍ കാണാനാകും. അല്‍ നസറില്‍ കഴിഞ്ഞ ഡിസംബറിലെത്തിയതിന് ശേഷം താരം സൗദിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ സൗദിയിലേക്ക് എത്തിയത്. 38-ാം വയസില്‍ പ്രതിവർഷം 200 മില്യൺ യൂറോയ്ക്കാണ് ക്ലബ്ബ് ക്രിസ്റ്റ്യാനോയുമായി കരാറിലെത്തിയത്. നടപ്പ് സീസണില്‍ ഇതിനോടകം തന്നെ താരം ഒന്‍പത് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്
തന്റെ ഫുട്ബോള്‍ കരിയറിലെ അവസാന ഘട്ടം അല്‍ നസറില്‍ തന്നെ ചിലവഴിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രണ്ടോ മൂന്നോ വർഷം കൂടി കളിക്കളത്തിലുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഫുടബോൾ ജീവിതം അവസാനിച്ചാൽ മാഡ്രിഡിലായികും തന്റെ ശിഷ്ടകാലം കഴിയുകയെന്നും താരം പറഞ്ഞതായി മാഡ്രിഡ് എക്സ്ട്ര റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്ക് ‘ഇരട്ട’ സെഞ്ചുറിത്തിളക്കം : ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കം
2022 ഖത്തര്‍ ലോകകപ്പിന് ശേഷം ക്ലബ്ബ് കരിയര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴായിരുന്നു അല്‍ നസര്‍ താരം തിരഞ്ഞെടുത്തത്. യൂറോപ്പിന് പുറത്തേക്കുള്ള ഇതിഹാസ താരത്തിന്റെ ചുവടുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ക്ലബ്ബിലെത്തിയതിന് പിന്നാലെ സൗദി പ്രൊ ലീഗ് ലോകത്തിലെ മകച്ച അഞ്ച് ലീഗുകളില്‍ ഒന്നാകുമെന്ന ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍ പരിഹാസത്തിനും വിധേയമായി.
താരത്തിന്റെ ഫുട്ബോള്‍ വീക്ഷണം പിഴച്ചില്ല എന്ന് വൈകാതെ തെളിയുകയും ചെയ്തു. പാരിസ് സെന്റ് ജെര്‍മനില്‍ നിന്ന് നെയ്മര്‍, റയല്‍ മാഡ്രിഡില്‍ നിന്ന് കരിം ബെന്‍സിമ, സെനഗള്‍ താരം സാദിയോ മാനെ തുടങ്ങി വിവിധ ക്ലബ്ബുകളിലെ സൂപ്പര്‍ താരങ്ങള്‍ സൗദിയിലേക്ക് എത്തിയതോടെ ലീഗ് ആഗോളതലത്തില്‍ ശ്രദ്ധനേടി