ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ‘ഇരട്ട’ സെഞ്ചുറിത്തിളക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മധ്യനിര താരം ശ്രേയസ് അയ്യരുമാണ് സെഞ്ചുറി നേടിയത്. വീണുകിട്ടിയ ഒരവസരവും പാഴാക്കാതെ ബാറ്റ് ചെയ്ത ഇരുവരും അതിവേഗം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. അതിനിടെ മഴ കളിമുടക്കിയെങ്കിലും അല്പസമയത്തിനുശേഷം വീണ്ടും തുടങ്ങി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ്. ശ്രേയസും ഗില്ലും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചേര്‍ത്തത്.
തിരിച്ചടിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ടോഷ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദിനെ(8) നഷ്ടമായി. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. എന്നാല്‍ പിന്നാലെ കളത്തിലിറങ്ങിയ ശ്രേയസ് ഫോമിലേക്ക് മടങ്ങിയെത്തുന്നതാണ് പിന്നീട് കണ്ടത്. ഗില്ലിനൊപ്പം ചേര്‍ന്ന് ശ്രേയസ് മികച്ച കൂട്ടുകെട്ടു പടുത്തുയര്‍ത്തി. മൂന്ന് സിക്സും പത്ത് ഫോറുമടക്കം 86 പന്തുകളിലാണ് ശ്രേയസ് സെഞ്ചുറി തികച്ചത്. അതിനിടെ ഷോണ്‍ അബോട്ടിന്റെ പന്തില്‍ ശ്രേയസ് ബൗളര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും റീപ്ലേകളില്‍ പന്ത് ഗ്രൗണ്ട് ചെയ്തെന്നു കണ്ടെത്തിയതോടെ തിരിച്ചുവിളിച്ചു. എന്നാല്‍ ലഭിച്ച ‘ജീവന്’ മുതലാക്കാന്‍ ശ്രേയസിന് ആയില്ല. അതേ ഓവറില്‍ തന്നെ കൂറ്റനടിക്കു ശ്രമിച്ച താരം ഇക്കുറി ശരിക്കും പുറത്തായി.
തൊട്ടുപിന്നാലെ നാല് സിക്സും ആറ് ബൗണ്ടറികളുമടക്കം ഗില്ലും സെഞ്ചുറിനേടി. 92 പന്തിലാണ് ഗില്ലിൻ്റെ സെഞ്ചുറി നേട്ടം. മൂന്നാം വിക്കറ്റലിറങ്ങിയ നായകന് കെ എല്‍ രാഹുലും ഗില്ലുമാണ് നിലവില്‍ ക്രീസിലുള്ളത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു : രാഹുൽ ഗാന്ധി
മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഈ മത്സരം ജയിച്ചാല്‍ പരമ്പര വിജയത്തിനായി ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തിന് കാത്തുനില്‍ക്കേണ്ടി വരില്ല. അതോടെ ആതിഥേയര്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഇന്ത്യയുടെ ഫോം പ്രതീക്ഷാജനകമാണ്. എന്നാല്‍ ലോകകപ്പിന്റെ പടിവാതില്ക്കല് ഇന്ത്യയോട് കാലിടറിയാല്‍ കംഗാരുക്കള്‍ക്ക് വലിയ തിരിച്ചടിയാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം