ഖലിസ്താൻ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യക്ക് പ്രത്യേക പരിഗണന നൽകാൻ ആകില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സുള്ളിവൻ അറിയിച്ചു.
എല്ലാ രാജ്യങ്ങളോടും അമേരിക്കയ്ക്ക് ഒരേ നയമാണെന്നും അന്വേഷണത്തിൽ സുതാര്യതയും വിശ്വാസ്യതയും വേണമെന്നും വിഷയത്തിൽ കാനഡയുമായി അമേരിക്കക്ക് ഭിന്നത ഇല്ലെന്നും സുള്ളിവൻ വ്യക്തമാക്കി.
നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയുമായും വിവരങ്ങൾ കൈമാറിയിരുന്നു എന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടാകാമെന്ന് കനേഡിയൻ പ്രധാന മന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കാനഡ യിലെ യുഎസ് അംബാസിഡർ ഡേവിഡ് കോഹെൻ വ്യക്തമാക്കി.
അതേസമയം, കാനഡയിലെ ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾക്കെതിരെ നടപടികളുമായി കാനഡ രംഗത്ത് വന്നു. ഗുരുദ്വാരകൾക്ക് പുറത്തെ ഖാലിസ്താനി ബോർഡുകൾ കാനഡ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയ തന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ബോർഡുകളാണ് നീക്കം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം