അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാൻ മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സാരം സിങ് ശ്രമിച്ചിരുന്നതായി ഡൽഹി പോലീസ്. വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ് ബോധവാനായിരുന്നുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ബ്രിജ് ഭൂഷണിനെ ഡൽഹിയിലെ റോസ് അവന്യൂ കോടതി ഒഴിവാക്കിയിരുന്നു.
താജിക്കിസ്ഥാനിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ പ്രതി പരാതിക്കാരിൽ ഒരാളായ വനിതാതാരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ, ഒരു പിതാവിനെപ്പോലെയാണ് താൻ ഇത് ചെയ്തതെന്നാണ് ബ്രിജ് ഭൂഷൺ മറുപടിനൽകിയത്. താൻ എന്താണ് ചെയ്യുന്നതെന്ന് അയാൾക്ക് കൃത്യമായും അറിയാമെന്നതിന്റെ തെളിവാണ് ഇതെന്നും പോലീസ് കോടതിയെ അറിയിച്ചു. താജിക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ മറ്റൊരു വനിതാ ഗുസ്തി താരത്തിന്റെ വയറ്റിൽ ഇയാൾ അനുചിതമായി സ്പർശിച്ചതായും പരാതിയുണ്ട്. ദില്ലിയിലെ ഡബ്ല്യുഎഫ്ഐ ഓഫീസിൽ വച്ച് ഉണ്ടായ മറ്റൊരു ലൈംഗികാരോപണത്തിലും മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ പോലീസ്, എല്ലാ കേസുകളുടെയും വാദം കേൾക്കൽ ഡൽഹിയിലേക്ക് മാറ്റണമെന്ന് കോടതിയോട് അഭ്യർഥിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം