ഐസിസി ഏകദിന ലോകകപ്പ് 2023 ൽ വെടിക്കെട്ട് പ്രകടനം തീർക്കാൻ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് സാധിക്കുമെന്ന് ഗൗതം ഗംഭീർ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസൺ എന്നിവരുണ്ടെങ്കിലും ബാബർ എന്ന കളിക്കാരന്റെ നിലവാരം മറ്റുള്ളവരെക്കാളും ഉയർന്നതാണെന്ന് ഗംഭീർ പറഞ്ഞു. ”ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള എല്ലാ കഴിവും ബാബർ അസമിനുണ്ട്. മികച്ച നിലവാരമുള്ള ഒരു ക്രിക്കറ്റ് താരമാണ് അസം”-ഗംഭീർ വ്യക്തമാക്കി.
.@GautamGambhir will eagerly watch out for @babarazam258‘s performance this #CWC2023. 👀
Will Babar prove to be the BEST against the rest on the BIGGEST stage?#WorldCupOnStar#Cricket pic.twitter.com/CwccE3r5JI
— Star Sports (@StarSportsIndia) September 23, 2023
അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത്, കോഹ്ലി, വാർണർ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വൈകിയാണ് താരം മറ്റുള്ള താരങ്ങൾക്കൊപ്പം മികച്ച ഫോമിലെത്തിയതെങ്കിലും പ്രകടനം മെച്ചപ്പെടുത്താൻ വളരെയധികം കഷ്ടപ്പെട്ട ഒരു താരമാണ്.
നിലവിൽ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ മൂന്ന് ഫോർമാറ്റുകളിലുമായി ആദ്യ പത്തിൽ ഇടംനേടിയ ഏക ബാറ്ററാണ്. ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്താണ് അസം. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് ഒന്നാമത്. ടി20 ഐയിൽ 3-ാം സ്ഥാനത്താണ് ബാബർ അസം. ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും മുഹമ്മദ് റിസ്വാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
എന്നാൽ ഏഷ്യാ കപ്പിൽ ബാബറിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. നേപ്പാളിനെതിരെ 151 റൺസ് പ്രകടനത്തോടെ താരം തുടക്കം കുറിച്ചെങ്കിലും സൂപ്പർ 4 ഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്കോർ നേടാൻ അസമിന് കഴിയാതെ പോയി. പാകിസ്താന്റെ ഏഷ്യാ കപ്പ് ഫൈനൽ പ്രവേശനത്തിന് തടസമായി നിന്ന പ്രധാന കാരണങ്ങളിലൊന്നായിരുന്നു അത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം