അടുത്തയാഴ്ച ഇംഗ്ലണ്ടിൽ ഗ്ലാമോർഗനും ഡെർബിഷെയറും തമ്മിലുള്ള പുരുഷ ഫസ്റ്റ് ക്ലാസ് കൗണ്ടി ചാമ്പ്യൻഷിപ്പിലാണ് 45 കാരിയായ സ്യൂ റെഡ്ഫെർ അമ്പയർ സ്ഥാനം വഹിക്കുക. 2022ൽ ഇസിബിയുടെ പ്രൊഫഷണൽ അമ്പയർമാരുടെ ടീമിലെ അംഗമായി സ്യൂ റെഡ്ഫെർ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അമ്പയറാകാനുള്ള അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) ഇക്കാര്യം പ്രഖ്യാപിച്ചത്.
1995 ൽ പതിനേഴാം വയസ്സിലാണ് സ്യൂ റെഡ്ഫെർ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. തുടർന്ന് 1997 ലെ ലോകകപ്പ് ഉൾപ്പെടെ 1995 നും 1999 നും ഇടയിൽ ഇംഗ്ലണ്ട് വനിതാ ടീമിനായി കളിച്ച താരം 2008 ലാണ് വിരമിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അമ്പയറിങ്ങായിരുന്നു റെഡ്ഫെറിന്റെ മേഖല. തുടക്കത്തിൽ പ്രാദേശിക മത്സരങ്ങളിൽ മാത്രമായിരുന്നു അമ്പയറിംഗ് ചെയ്തിരുന്നത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് തമ്മിലുള്ള 2015 ഏകദിന മത്സരത്തിൽ അമ്പയറിങ് ടീമിന്റെ ഭാഗമായിരുന്ന റെഡ്ഫെർ ഫോർത്ത് അമ്പയറായും പ്രവർത്തിച്ചിട്ടുണ്ട്.
2016 ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ ഫൈവ് ടൂർണമെന്റിൽ ഒമാനും നൈജീരിയയും തമ്മിലുള്ള മത്സരത്തിൽ ഓൺ-ഫീൽഡ് അമ്പയർമാരിൽ ഒരാളായിരുന്നു സ്യൂ റെഡ്ഫെർ. ഐസിസി ടൂർണമെന്റിലെ പുരുഷന്മാരുടെ മത്സരത്തിൽ ആദ്യമായി രണ്ട് വനിതാ അമ്പയർമാർ നിയന്ത്രിച്ച മത്സരം കൂടിയായിരുന്നു അത്. സഹപ്രവർത്തകയായ ജാക്വലിൻ വില്യംസായിരുന്നു തേർഡ് അമ്പയർ.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം
2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഐസിസി തിരഞ്ഞെടുത്ത നാല് വനിതാ അമ്പയർമാരിൽ ഒരാളായിരുന്നു റെഡ്ഫെർ. അതോടെ വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കളിക്കുകയും വനിതാ ലോകകപ്പ് ടൂർണമെന്റിൽ അമ്പയറായി നിലകൊള്ളുകയും ചെയ്ത ആദ്യ വനിതയായി റെഡ്ഫെർ. 2021 ൽ കാർഡിഫിൽ നടന്ന ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫോർത്ത് അമ്പയറായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം