ഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് സിപിഐ നിര്‍വാഹക സമിതിയില്‍ അഭിപ്രായം. രാഹുല്‍ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിര്‍വാഹക സമിതിയില്‍ രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്.ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമര്‍ശനം.
കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ രാഹുലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. രാഹുല്‍ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിര്‍വാഹക സമിതിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്ന അഭിപ്രായം നേരത്തെ ഉയര്‍ത്തിയിരുന്നു. ആര് എവിടെ മല്‍സരിക്കണം എന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ വയനാട് സന്ദര്‍ശനത്തില്‍ എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നായിരുന്നു പറഞ്ഞത്.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയെ തോല്‍പിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അന്ന് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















