ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് അധീർ രഞ്ജൻ ചൗധരിയെ പുറത്താക്കി. എന്നാൽ സ്പീക്കർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു.
രമേഷ് ബിധുരി പാർലമെന്റ് മന്ദിരത്തെ മലീമസമാക്കി. വിഷയം വളരെ ഗൗരവരമായി കാണുന്നു. നിസാഹയനായ ഒരാളെയാണ് ധാനിഷിൽ കണ്ടത്. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടു. സഭാ രേഖകളിൽ നിന്നും പ്രസ്താവന നീക്കം ചെയ്തുവെന്നും കെ.സി വേണുഗോപാൽ. ചന്ദ്രയാൻ 3ന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം