ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്ത ഏക രാജ്യം നിലവില്‍ പാക്കിസ്ഥാനാണ്. ഇതോടെ ദുബായില്‍ നിശ്ചയിച്ചിരുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഒഴിവാക്കാന്‍ ടീം നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ക്രിക്ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത തിങ്കളാഴ്ചയാണ് ടീമിന്റെ ദുബായ് യാത്ര പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിശ്ചയിച്ചിരുന്നത്. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് ബുധനാഴ്ച യാത്ര തിരിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. സെപ്തംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെയും ഒക്ടോബര്‍ മൂന്നിന് ഓസ്ട്രേലിയക്കെതിരെയുമാണ് പാക്കിസ്ഥാന്റെ ലോകകപ്പ് സന്നാഹമത്സരങ്ങള്‍. ഇരുമത്സരങ്ങളുടേയും ആതിഥേയത്വം വഹിക്കുന്നത് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ്.
ക്യാമ്പ് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ലാഹോറില്‍ നിന്ന് ദുബായിലെത്തുന്ന ടീം അന്ന് തന്നെ ഹൈദരാബാദിലേക്കും തിരിക്കും. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിസ ലഭിക്കുമെന്ന പ്രതീക്ഷയാണ് പിസിബി അധികൃതര്‍ പങ്കുവയ്ക്കുന്നത്
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് വിസ വൈകുന്നതിന്റെ അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത് 2008 ഏഷ്യ കപ്പില്‍ പങ്കെടുക്കാനായിരുന്നു.
ഏകദിനത്തിലും നേട്ടം; ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ
2016 ട്വന്റി 20 ലോകകപ്പിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന് ടീം ഇന്ത്യയിലേക്ക് എത്തുന്നതും. ഇടം കയ്യന്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് ഒഴികെയുള്ള പാക്കിസ്ഥാന് ടീമിലെ എല്ലാ താരങ്ങളുടേയും ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടി വേദിയായിരിക്കുകയാണ് ഏകദിന ലോകകപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം