ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തി.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു. ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാന് രണ്ടാമതാണ്. മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 11 പോയിന്റ്. മറ്റു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.
പരമ്പരയ്ക്ക് ഇന്ത്യക്കും പാകിസ്ഥാനും 115 പോയിന്റായിരുന്നു. പാക് നേടി നേരിയ വ്യത്യാസത്തില്‍ മുന്നില്‍. എന്നാല്‍ ഓസീസിനെതിരെ ആദ്യ ഏകദിനം ജയിച്ചതോടെ ഇന്ത്യ ഒന്നാമനായി. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നാലാമത്. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന് (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം