കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് ടീം പരാതി നൽകി. ബ്ലാസ്റ്റേഴ്സ് താരം ഐബന് ദോലിങ്ങിനെ ബംഗ്ലുരു എഫ് എസി താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്‍ബക്കെതിരെ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിൽ റയാൻ വില്യംസിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയും നേരത്തെ രംഗത്ത് വന്നിരുന്നു.
കളിയുടെ 82-ാമത്തെ മിനിറ്റില്‍ പന്തിനായി പോരാടുന്നതിനിടെ ഐബാന് വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വംശീയതയോട് ഒട്ടും സഹിഷ്ണുതയില്ലെന്നും ഐബനോട് റയാൻ ചെയ്ത നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മഞ്ഞപ്പട എക്സിൽ കുറിച്ചു. സംഭവത്തിൽ റയാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോടും ഐ.എസ്.എൽ മാനേജ്മെന്റിനോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം