കോട്ടയം: കുറുപ്പന്തറയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് നഴ്സറി സ്കൂൾ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞിരത്താനം സ്വദേശി ജോസി തോമസാണ് (54) മരിച്ചത്. ബസ് കയറുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടം. ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നും നടന്നുവന്ന ജോസി, ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോളാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.
കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം